കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ചോര്‍ത്തല്‍: റബേക്കയ്ക്ക് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായ ബ്രിട്ടീഷ് മീഡിയാ ഗ്രൂപ്പായ ന്യൂസ് ഇന്റര്‍നാഷണലിന്റെ മുന്‍ സിഇഒ റബേക്ക ബ്രൂക്‌സിനെ ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ചയാണ് റബേക്കയെ അറസ്റ്റു ചെയ്തത്.

Rebekah Brooks
ഹാക്കിങ് വിവാദത്തിന്റെ പേരില്‍ അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയിഡിന്റെ മുന്‍ എഡിറ്റര്‍ കൂടിയായ ബ്രൂക്‌സിനെ ലണ്ടനിലെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഡിറ്റക്ടീവുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2002-2003 കാലഘട്ടത്തില്‍ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ എഡിറ്ററായിരുന്ന ബ്രൂക്‌സിന്റെ നേതൃത്വത്തില്‍ നാലായിരം ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. കൊല്ലപ്പെട്ട കൗമാരക്കാരി മില്ലി ഡൗളറുടെ ഫോണുകള്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് ചോര്‍ത്തിയ സമയത്ത് ബ്രൂക്‌സായിരുന്നു പത്രത്തിന്റെ എഡിറ്റര്‍.

വാര്‍ത്തകള്‍ക്കുവേണ്ടി ഫോണ്‍ ചോര്‍ത്താനും കോഴ കൊടുക്കാനും ഗൂഢാലോചന നടത്തിയെന്നാണ് റബേക്കയ്‌ക്കെതിരെയുള്ള ആരോപണം. ബ്രിട്ടനില്‍ മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ ചുമതലയുള്ള ന്യൂസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവി കഴിഞ്ഞദിവസം ബ്രൂക്‌സ് രാജിവച്ചിരുന്നു.

ഇതേ കേസില്‍ മര്‍ഡോക്കിനും, പുത്രന്‍ ജെയിംസിനും ന്യൂസ് ഇന്റര്‍നാഷണലിലെ നിരവധി എക്‌സിക്യൂട്ടീവുകള്‍ക്കും എതിരെ അന്വേഷണം നടക്കുകയാണ്. ചൊവ്വാഴ്ച റബേക്ക ബിട്ടീഷ് പാര്‍ലമെന്റിന്റെ മീഡിയ കമ്മിറ്റി മുമ്പാകെ ഹാജരാകുന്നുണ്ട്.

English summary
Rebekah Brooks, the former head of British newspaper publisher News International, was released on bail early Monday following her arrest over phone-hacking allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X