ബ്രിട്ടനിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹൈന്ദവ ക്ഷേത്രത്തില്‍ വന്‍ മോഷണം. ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും പണവും നഷ്ടമായി.
തോണ്‍ടണ്‍ ഹീത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. മൂന്നുപേരാണ് കവര്‍ച്ചാസംഘത്തില്‍ ഉണ്ടായിരുന്നതെന്നു പറയുന്നു. ഇവര്‍ ആദ്യം വിഗ്രഹത്തിലും മറ്റും ഉണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്നു.
പിന്നീട്, ഭണ്ഡാരം തകര്‍ത്ത് പണം എടുത്തശേഷം ഓഫീസില്‍ ഉറങ്ങിക്കിടന്ന പുരോഹിതന്റെ മാല പൊട്ടിച്ചെടുത്തു. ഉറക്കമുണര്‍ന്ന പുരോഹിതനെ കള്ളന്മാര്‍ മര്‍ദ്ദിയ്ക്കുകയും ചെയ്തു. നാല്‍പതുകാരനായ പുരോഹിതന്‍ ഈയിടെയാണ് ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തിയത്.












Click it and Unblock the Notifications