കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്.ഡി.എഫ്.സി ബാങ്ക്‌ ലാഭത്തില്‍ വര്‍ധനവ്‌

Google Oneindia Malayalam News

hdfcbank
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യബാങ്കായ എച്ച്.ഡി.എഫ്.സി 34 ശതമാനം അധികലാഭം നേടി.കഴിഞ്ഞ വര്‍ഷത്തെ 811.7 കോടിയ്ക്കു പകരം ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ 1085 കോടിയാണ് ബാങ്കിന്റെ ലാഭം.

ബാങ്ക് നിരക്കുകളില്‍ തുടര്‍ച്ചയായി വ്യത്യാസമുണ്ടായിട്ടും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവയ്ക്കാനായത് മേഖലയ്ക്കു തന്നെ ഉണര്‍വ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ തന്ന എച്ച്.ഡി.എഫ്.സി ഓഹരി വില 519.50ഓളം ഉയര്‍ന്നെങ്കിലും 510.80ലാണ് ക്ലോസ് ചെയ്തത്.

ബാങ്കിന്റെ മൊത്തവരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടായി. കഴിഞ്ഞ പാദത്തിലെ 5410 കോടി രൂപയുടെ സ്ഥാനത്ത് ഇത്തവണ 7098 കോടിയാണ് വരുമാനം. കൂടാതെ ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ പുതിയ 125 ബ്രാഞ്ചുകള്‍ തുറക്കാനും ബാങ്കിനു സാധിച്ചിട്ടുണ്ട്. ഇതോടെ 1111 നഗരങ്ങളിലായി ബാങ്കിന് 2111 ബ്രാഞ്ചുകളും 5998 എ.ടി.എമ്മുകളുമായി.

ബാങ്കിന്റെ 10 രൂപ വിലയുള്ള ഓഹരികളെ രണ്ടു രൂപയുടെ അഞ്ച് ഓഹരികളായി വിഭജിക്കാനുള്ള നീക്കത്തിനും അനുമതിയായിട്ടുണ്ട്.

English summary
HDFC bank first quarter profit increased to 34 percent compare last financial year first quarter. HDFC bank also approved a sharesplit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X