കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: മലയാളി പിടിയിലായെന്ന് സൂചന

  • By Lakshmi
Google Oneindia Malayalam News

Mumbai Blast
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് മലയാളിയും കസ്റ്റഡിയിലായതായി സൂചന. സ്‌ഫോടനവുമായ ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തവരിലാണ് മലയാളിയുള്‍പ്പെട്ടിരിക്കുന്നതെന്നാമ് റിപ്പോര്‍ട്ട്. ഇയാള്‍ കാസര്‍ക്കോട് സ്വദേശിയാണെന്നാണ് കരുതുന്നത്.

സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അമ്പതോളം പേരുടെ പട്ടികയുമായി മഹാരാഷ്ട്ര എടിഎസ് കര്‍ണാടകത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിലാണ് മലയാളിയുള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യാനായി മുംബൈയിലെത്തിരിച്ചിരിക്കുകയാണ്.

ഹൈദരാബാദുകാരായ രണ്ടു പേരും ഭട്കല്‍, മംഗലാപുരം സ്വദേശികളായ ഓരോരുത്തരുമാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കര്‍ണാടകയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെയും എടിഎസ് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, നിരോധിച്ച സംഘടനയായ സിമി തുടങ്ങിയവയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയും നേരത്തേ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരെയും മഹാരാഷ്ട്ര പൊലീസും അതതു സംസ്ഥാനങ്ങളിലെ പൊലീസും ചോദ്യം ചെയ്തിരുന്നു.

ബാംഗ്ലൂര്‍ പൊലീസിനും വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്്. കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലെത്തി എന്‍ഐഎ അമ്പതോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ ബുധനാഴ്ച സ്‌ഫോടനം നടന്ന ഓപ്പറ ഹൗസ്, സവേരി ബസാര്‍, ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ലഭ്യമാക്കാന്‍ എടിഎസ് വിദേശ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. ഓപ്പറ ഹൌസില്‍ സ്‌ഫോടന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണു സൂചന.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരവീഥികളിലെ അമിത തിരക്കൊഴിവാക്കാന്‍ അനധികൃത വഴിവാണിഭക്കാരെ ഒഴിപ്പിക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) രണ്ടു ദിവസത്തിനുള്ളില്‍ കര്‍ശന നടപടി സ്വീകരിച്ചുതുടങ്ങും. സ്‌ഫോടനമുണ്ടായ സ്ഥലങ്ങളിലാണ് ആദ്യഘട്ടം.

English summary
Investigations into the July 13 Mumbai blasts have spread to several states in India and are fast becoming an information processing nightmare.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X