കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിയെ ശല്യപ്പെടുത്തിയതിന് കുത്തിക്കൊന്നു

  • By Nisha Bose
Google Oneindia Malayalam News

അല്വര്‍: തന്റെ സഹോദരിയെ ശല്യം ചെയ്ത പതിനൊന്നാം ക്ലാസുകാരനെ കൗമാരക്കാരന്‍ കുത്തിക്കൊന്നു. ഹിമാനുഷ് ഖണ്ഡേല്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അല്വറിലാണ് സംഭവം.

രണ്ടു ദിവസമായി ഹിമാനുഷിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. ആരവല്ലി ആര്‍ ആര്‍ കോളേജിന്റെ സമീപത്ത്ഒരു മൃതദേഹം കിടക്കുന്നത് കണ്ട് പോലീസ് ഹിമാനുഷിന്റെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഹിമാനുഷിന്റെ അച്ഛന്‍ അനില്‍ ഖണ്ഡേല്‍വാള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ കൗമാരക്കാരന്റെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഹിമാനുഷുമായി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഈ കുട്ടി വഴക്കടിച്ചിരുന്നു. കുട്ടിയുടെ സഹോദരിയെ ഹിമാനുഷ് ശല്യം ചെയ്തതിന്റെ പേരിലായിരുന്നു വഴക്ക്. പിന്നീട് വീണ്ടും തന്റെ സഹോദരിയെ ഹിമാനുഷ് ശല്യം ചെയ്യുന്നതു കണ്ട കൗമാരക്കാരന്‍ ഹിമാനുഷിനെ കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ മകനെ കാണാനില്ലന്ന് അറിയിച്ചിട്ടും പോലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതു കൊണ്ടാണ് കൊലപാതകം നടന്നതെന്ന് ഹിമാനുഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.

English summary
Two days after a Class XI student went missing, his body was found on Monday with several stab wounds in Arawali police station area of Alwar district. Police have rounded up a teenager on charges of murdering Himanshu Khandelwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X