കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിയും ഗ്രൂപ്പുകളിയ്ക്ക്; നേതൃത്വം വിയര്‍ക്കും

  • By Lakshmi
Google Oneindia Malayalam News

Padmaja and Muraleedharan
കോഴിക്കോട്: ഇതുവരെ താന്‍ ഗ്രൂപ്പ്കളിയ്ക്കില്ലെന്നും ചേരിചേരാ പ്രസ്താനത്തിന്റെ പ്രതിനിധിയാണെന്നുമൊക്കെ പറഞ്ഞ കെ മുരളീധരന്‍ എംഎല്‍എ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമം നടത്തുന്നു.

സഹോദരി പത്മജയുമായി ചേര്‍ന്നാണ് മുരളി പുതിയ ചേരിയ്ക്ക് ശ്രമിയ്ക്കുന്നത്. നിഷ്പക്ഷരായി തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ ഒന്നുമല്ലാതായിപ്പോകുമെന്ന്് മനസ്സിലാക്കിയതോടെയാണ് മുരളി സഹോദരിയ്‌ക്കൊപ്പം ഗ്രൂപ്പുകളിയ്ക്കാനിറങ്ങുന്നത്.

വിശാല ഐ ഗ്രൂപ്പിലേക്ക് പോയവരെ തിരിച്ചുകൊണ്ടു വരാനും ഇവര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി വിളിച്ചുചേര്‍ക്കുന്ന പരിപാടികളില്‍ നിക്ഷപക്ഷരായവരെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ഗ്രൂപ്പ് രൂപീകരണത്തിനായി രണ്ടുപേരും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. കരുണാകരന്‍ സ്മാരക കേന്ദ്രം, കരുണാകരന്‍ അനുസ്മരണ സമിതി എന്നിവയാണിവയുടെ മറവിലാണ് ഇവര്‍ ഗ്രൂപ്പ് രൂപീകരണശ്രമങ്ങള്‍ നടത്തുന്നത്.

ഈ സംഘടനകളുടെ മറവില്‍ രഹസ്യമായും പരസ്യമായും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ മുരളീധരനും പതമജയും സംയുക്തമായാണ് യോഗങ്ങള്‍ വിളിക്കുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ഇവര്‍ വെവ്വേറെയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നുണ്ടെന്നാണ് സൂചന. വിശ്വസ്തരായ അനുയായികളെമാത്രമാണത്രേ ആദ്യ ഘട്ടത്തില്‍ യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നത്.

കരുണാകരന്‍ അനുസ്മരണ പരിപാടികള്‍ പ്രാദേശിക തലത്തില്‍ സജീവമാക്കാനും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ കരുണാകരന്റെ ചരമദിനത്തിന്റെ ഭാഗമായി ഗംഭീര പരിപാടികള്‍ സംഘടിപ്പിക്കാനാണത്രേ തീരുമാനം.

നേരത്തേ പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ ഗ്രൂപ്പുകളിയ്ക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കാതിരുന്നപ്പോള്‍ താന്‍ ഒരു ഗ്രൂപ്പിന്റെയും പ്രതിനിധിയല്ലാത്തതിനാലാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്ന് മുരളീധരന്‍ ആരോപിച്ചിരുന്നു.

ഗ്രൂപ്പുകളിയ്ക്ക് മിടുക്കനായതിനാലാണ് മുരളിയെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവ് മുരളിയെ വീണ്ടും ഗ്രൂപ്പുകളിയ്ക്ക് പ്രേരിപ്പിക്കുകയാണ്. ഇതുവരെ രണ്ടുചേരിയിലായിരുന്നു ആങ്ങളയും പെങ്ങളും അച്ഛന്റെ മരണത്തോടെ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ രണ്ടുപേരും ഗ്രൂപ്പ് നീക്കം തുടങ്ങിയത് പാര്‍ട്ടിയിലെ മറ്റുചിലരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.

English summary
Congress leader K Muraleedharan and sister Padmaja Venugopal started calling secret meetings and talks in connection with forming a new group in the party to get more crucial role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X