കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗി മരിച്ചു; ആശുപത്രി അടിച്ചുതകര്‍ത്തു

  • By Nisha Bose
Google Oneindia Malayalam News

തിരുവല്ല: ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. സി.ഐ.ടി.യു യൂണിയന്‍ തൊഴിലാളിയായ വിനോദ് (35) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വിനോദ് മരിച്ചത്. ഇടുക്കി കമ്പമേട്ട് അരീക്കല്‍ തങ്കച്ചന്റെ മകനാണ് വിനോദ്.

തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളടക്കം നൂറോളം പേര്‍ ചാവ്വാഴ്ച 12 ഉച്ചയ്ക്ക് മണിയോടെ ആശുപത്രി റിസപ്ഷന്‍ കൗണ്ടറും പ്രവേശന കവാടത്തിലെ വിവിധ ഓഫീസുകളും പൂര്‍ണമായി തല്ലിതകര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശുപത്രി പരിസരത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
In Thiruvalla crowd demolished the hospital when a patient died there after surgery. Vinod (35) admitted on saturday died after surgery on monday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X