കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററും ഫേസ്ബുക്കും വിവാഹബന്ധം തകര്‍ക്കും?

  • By Nisha Bose
Google Oneindia Malayalam News

Facebook
കോലലംപൂര്‍: വിവാഹവും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളും തമ്മിലുള്ള ബന്ധമെന്താണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചൊന്നും പറയാനുണ്ടാകില്ല പലര്‍ക്കും.

എന്നാല്‍ ഫേസ്‍‍ബുക്കും ട്വിറ്ററും സൗഹൃദത്തിന്റെ വിശാല വാതില്‍ തുറന്നിടുകയാണെന്നും അതിലൂടെ വിവാഹത്തിനു ശേഷം മറ്റൊരു പ്രണയത്തിലേര്‍പ്പെടുന്നവരുടെ എണ്ണം കൂടി വരികയാണെന്നുമാണ് അടുത്തിടെ മലേഷ്യയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ കണ്ടു പിടിച്ചത്. വിവാഹത്തിനു ശേഷം പങ്കാളിയോടൊപ്പം ചിലവഴിയ്ക്കുന്നതിനേക്കാള്‍ സമയം ഇവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ചിലവിടുന്നു. ഇങ്ങനെയുള്ള ഓണ്‍ലൈന്‍ ബന്ധങ്ങള്‍ വിവാഹബന്ധത്തെ തകര്‍ക്കുന്നുവെന്നാണ് മലാക്ക സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

കല്യാണത്തിനു മുന്‍പ് ഇക്കാര്യത്തില്‍ കൗണ്‍സിലിങ് നല്‍കാനും മലാക്ക സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പങ്കാളിയില്‍ നിന്ന് അകന്നു പോകുന്നതിനു പകരം പങ്കാളിയുമായി കൂടുതല്‍ അടുക്കാനുള്ള മാര്‍ഗ്ഗമായി സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെ ഉപയോഗപ്പെടുത്താനാണ് മലാക്ക സര്‍ക്കാര്‍ ദമ്പതിമാരോട് ആഹ്വാനം ചെയ്യുന്നത്.

English summary
Social networking sites like Facebook and Twitter have been held responsible for extramarital affairs leading to the breakdown of marriages. And in a bid to "prevent broken marriages" the Malacca state government is planning to have a counselling session for married couples.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X