ഒറ്റക്കാലന്‍ ഡ്രൈവര്‍ കുട്ടിയെ ക്ലച്ചാക്കി

കേപ്ടൗണ്‍ നഗരത്തിലെ ഒരു ട്രാഫിക് ബ്ലോക്കിലാണ് ഈ അച്ഛനും മകനും കുടുങ്ങിയത്. 39കാരനായ ഇയാളുടെ ഒരുകാല്‍ 1996ല്‍ ഒരു അപകടത്തില്‍ നഷ്ടമായിരുന്നു. ക്ലച്ച് ചവിട്ടേണ്ട ഇടത്കാല്‍ പോയതോടെ വാഹനമോടിയ്ക്കല്‍ ഇയാള്‍ക്ക് അസാധ്യവുമായി. എന്നാല്‍ ജോലി നഷ്ടപ്പെടാതിരിയ്ക്കാന്‍ ഇയാള്‍ മകനെ തൊട്ടടുത്തിരുത്തി ഗിയര്‍ മാറ്റാനും ക്ലിച്ച് ചവിട്ടാനും നിയോഗിക്കുകയായിരുന്നു.
ഡ്രൈവറുടെ പേരും മറ്റുവിവരങ്ങളുമൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ ഡ്രൈവിങ് പെര്‍മിറ്റിന്റെ കാലാവധി രണ്ട് വര്‍ഷം മുമ്പേ അവസാനിച്ചതാണെന്നും ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിയ്ക്കാന്‍ മാത്രമാണ് ഇയാള്‍ക്ക് അനുവാദമുള്ളൂവെന്നും പൊലീസ് പറഞ്ഞു.
ഇയാളോടിച്ചിരുന്ന ട്രക്കിന്റെ ലൈസന്‍സും രണ്ട് വര്‍ഷം മുമ്പ് അവസാനിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ട്രക്കിന്റെ പാര്‍ക്കിങ് ബ്രേക്കും സീറ്റ് ബെല്‍റ്റുമെല്ലാം തകരാറിലായിരുന്നുവെന്നും ചീഫ് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ മെര്‍ലി ലോറന്‍സ് പറഞ്ഞു.
മേലില്‍ ഇത്തരം സാഹസങ്ങള്‍ ആവര്‍ത്തിയ്ക്കരുതെന്ന താക്കീതോടെ 1000 റാന്‍ഡ് (6500 രൂപ) പിഴയോടെ അച്ഛനും മകനെയും പൊലീസ് പിന്നീട് വിട്ടയച്ചു.












Click it and Unblock the Notifications