കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിനെ ജയിപ്പിക്കാന്‍ വസ്ത്രമഴിയ്ക്കല്‍ കാംപെയിന്‍

  • By Lakshmi
Google Oneindia Malayalam News

Putin
മോസ്‌കോ: അടുത്ത തിരഞ്ഞെടുപ്പിലും വിജയം നേടി അധികാരത്തിലെത്താനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാദിമര്‍ പുടിന്‍. പുടിന്‍ ജയിച്ചേ തീരൂവെന്നാണ് ജനങ്ങളില്‍ പലരുയെയും ആഗ്രഹം.

പുടിന്റെ വിജയത്തിനായി പലതരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ പ്രചാരണത്തില്‍ വന്‍പിന്തുണയാണ് അദ്ദേഹത്തിന് ലഭിയ്ക്കുന്നത്. ചിലര്‍ ഭ്രാന്തമായ രീതിയില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഇക്കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കാംപെയിന്‍ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

പുടിന്‍ ആര്‍മി എന്ന പേരില്‍ ഡയാന എന്ന യുവതി നടത്തുന്ന പ്രചാരണങ്ങളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. ഡയാനയുടെ വീഡിയോ രാജ്യത്തുടനീളം ചൂടന്‍ ചര്‍ച്ചാവിഷയമാവുകയാണ്.

കുറത്ത് സ്യൂട്ടും ഹൈ ഹീല്‍ ചെരുപ്പുമണിഞ്ഞ് മോസ്‌കോയിലെ തെരുവുകളിലൂടെ നടക്കുന്ന ഡയാനയെയാണ് നമുക്ക് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട് ഒരു വെളുത്ത ടോപ്പിസ് പുടിന് വേണ്ടി ഞാന്‍ വസ്ത്രങ്ങള്‍ കീറിക്കളയുമെന്ന് ലിപ്സ്റ്റിക് ഉപയോഗിച്ച് എഴുതുകയും പിന്നീട് സ്വന്തം വസ്ത്രം വലിച്ചുകീറുകയും ചെയ്യുകയാണ് ഡയാന.

2012ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടി യുവതികള്‍ വിവസ്ത്രരാകാന്‍ ആവശ്യപ്പെടുന്ന കാംപെയിനില്‍ പങ്കെടുക്കുന്നവര്‍ക്കൊരു ഐപാഡ് 2 സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

എന്തായാലും പുടിനെ ജയിപ്പിക്കാനായി ഇത്രയും വിചിത്രമായ ഒരു കാംപെയിന്‍ തുടങ്ങിവച്ചതാരാണെന്ന ചോദ്യത്തിന് മാത്രം ഇതുവരെ വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. 2010 ഒക്ടോബറില്‍ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ പുടിന്റെ അമ്പത്തിയെട്ടാം ജന്മദിനത്തിനായുള്ള കലണ്ടര്‍ ഫോട്ടോകളില്‍ അടിവസ്ത്രങ്ങളിട്ട് പോസ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

English summary
Russian Prime Minister Vladimir Putin has an unique online community supporting him for presidency in the March 2012 election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X