കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ ഹിലരിയ്ക്ക് കഥകളി വിരുന്ന്

  • By Lakshmi
Google Oneindia Malayalam News

Hillary Clinton
ചെന്നൈ: നയതന്ത്ര ചര്‍ച്ചകള്‍ക്കായി ചെന്നൈയിലെത്തുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണിനായി കഥകളി വിരുന്ന്. അണ്ണാ ശതാബ്ദി ലൈബ്രറിയില്‍ ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള പ്രഭാഷണമാണ് ചെന്നൈയില്‍ ഹിലരിയുടെ ആദ്യ പരിപാടി.

ചെന്നൈ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെന്ന വിശേഷണവുമായിട്ടായിരിക്കും ഹിലരി മടങ്ങുക.

വൈകിട്ട് ആറിനു കലാക്ഷേത്രയില്‍ നടക്കുന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ ഹിലരിയ്ക്കു കാണാനായി കഥകളിയും ഭരതനാട്യവുമാണ് ഒരുക്കുന്നത്. പൂര്‍ണ കഥയ്ക്കു പകരം, നിശ്ചിത സമയത്തേക്കുള്ള കഥകളിയാണ് കലാക്ഷേത്രയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുക. ഹിലരി ക്‌ളിന്റന്റെ വരവ് പ്രമാണിച്ച് ചെന്നൈയിലെങ്ങും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലെ ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധമാണ് പ്രധാന വിഷയമെങ്കിലും ഏഷ്യ പസഫിക് മേഖലയിലെ ഇന്ത്യയുടെ സ്ഥാനം, പ്രാദേശിക കാര്യങ്ങള്‍ എന്നിവയും പരാമര്‍ശ വിഷയങ്ങളാകും.

വൈകിട്ട് നാലരയ്ക്കു മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച. ലങ്കന്‍ തമിഴരുടെ പുനരധിവാസമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജയലളിത ചര്‍ച്ചാവിഷയമാക്കിയേക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും ലങ്കയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

ഹിലരിക്കു മുന്നിലും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചേക്കും. പിന്നീട് ഇവര്‍ വര്‍ക്കിങ് വിമന്‍സ് ഫോറം പരിപാടിയിലും സംബന്ധിക്കും.

English summary
Chennai is gearing up to receive Hillary Clinton, the first US secretary of state to visit the Tamil Nadu capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X