കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനം നടന്ന സ്ഥലത്ത് 25കോടിയുടെ വജ്രം

  • By Lakshmi
Google Oneindia Malayalam News

മുംബൈ: ജൂലൈ 13ന് സ്‌ഫോടനം നടന്ന മുംബൈയിലെ ഓപ്പറ ഹൗസില്‍ നിന്നും 65 വജ്രങ്ങള്‍ കണ്ടെടുത്തു. ഇതിന് 25കോടി രൂപയോളം വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ടെടുത്ത വജ്രങ്ങള്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

ഓപ്പറ ഹൗസ് രാജ്യത്തെ ഏറ്റവും വലിയ വജ്രവ്യാപാര കേന്ദ്രമാണ്. സ്‌ഫോടനദിവസം ഇവിടെയത്തിയ ഗുജറാത്തില്‍ നിന്നുള്ള വജ്രവ്യാപാരികളുടേതായിരിക്കും കണ്ടുകിട്ടിയ വജ്രങ്ങളെന്നാണ് കരുതുന്നത്.

സൂറത്തില്‍ നിന്നും ഭവനഗറില്‍ നിന്നും ചെറുകിട വജ്രവ്യാപാരികള്‍ വജ്രങ്ങള്‍ വില്‍ക്കാന്‍ ഓപ്പറ ഹൗസില്‍ എത്തുക പതിവാണ്. സ്‌ഫോടന സ്ഥലത്തുനിന്നും ഇനിയും കൂടുതല്‍ വജ്രങ്ങള്‍ കണ്ടുകിട്ടാന്‍ സാധ്യതയുണ്ടെന്്‌ന മുംബൈ ഡയമണ്ട് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഷാ പറയുന്നു.

വജ്രവ്യാപാരകേന്ദ്രങ്ങള്‍ അട്ടിമറിക്കാനായിട്ടാണ് ഓപ്പറ ഹൗസില്‍ സ്‌ഫോടനം നടത്തിയതെന്ന് വജ്രവ്യാപാരികള്‍ നേരത്തേ ആരോപിച്ചിരുന്നു.

English summary
Rescue workers cleaning debris at Opera House blast site in Mumbai found at least 65 diamonds worth at least Rs 25 crore, officials said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X