വിദേശികളടങ്ങുന്ന പെണ്‍വാണിഭസംഘം പിടിയില്‍
ദില്ലി: രാജ്യതലസ്ഥാനത്തെ വമ്പന്‍ പെണ്‍വാണിഭസംഘം ഒടുവില്‍ ദില്ലി പൊലീസിന്റെ പിടിയിലായി. ഡല്‍ഹി ടോപ് എസ്‌കോര്‍ട്‌സ് എന്ന പേരില്‍ വെബ്‌സൈറ്റ് നടത്തി പെണ്‍വാണിഭം നടത്തിയ ആറംഗസംഘമാണ് കുടുങ്ങിയത്.
സമൂഹത്തിലെ വമ്പന്‍ പണച്ചാക്കുകള്‍ക്ക് വേണ്ടി സേവനം നടത്തുന്ന എഴു വിദേശി യുവതികള്‍ ഉള്‍പ്പടെയുള്ള പെണ്‍വാണിഭസംഘമാണ് കുടങ്ങിയത്. സംഘത്തലവന്‍ ആശിഷ്, സഹായി ദീപക്ക്, ഇടനിലക്കാരി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍, കസക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ യുവതികള്‍. ഇടനിലക്കാരിയായ സ്ത്രീ ഉസ്ബക്ക് സ്വദേശിയാണ്.
ദില്ലിയിലെ പ്രധാനപ്പെട്ട സെക്‌സ് എസ്‌കോര്‍ട്ട് ഗ്രൂപ്പാണ് ഇവര്‍. ഇവരുടെ വെബ്‌സൈറ്റിന് വന്‍ജനപ്രീതിയാണ്. കുറച്ചു കാലമായി ദില്ലി പൊലീസ് ഇത് നിരീക്ഷിച്ചു വരികയായിരുന്നു. താമസവും ഭക്ഷണവും ഉള്‍പ്പടെ മുപ്പത്തയ്യായിരം രൂപയാണ് ഇപരുടെ ഫീസെന്ന് ഡി സി പി അശോക് ചന്ദ് പറഞ്ഞു. തങ്ങളുടെ സ്ഥിരം ഇടപാടുകാര്‍ ശുപാര്‍ശ ചെയ്യുന്നവരെ മാത്രമാണ് പെണ്‍കുട്ടികള്‍ സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications