സായിബാബയുടെ മുറിയില്‍ 59കോടിയുടെ ശേഖരം

പ്രശാന്തി നിലയത്തിലെ യജുര്‍മന്ദിരത്തില്‍ മൂന്നുഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കണ്ടെടുത്തവയില്‍ ആഭരണങ്ങളും പണവും ഉള്‍പ്പെടുന്നുണ്ട്.
34.5 കിലോഗ്രം സ്വര്‍ണവും 340 കിലോഗ്രാം വെള്ളിയും 1.90 കോടി രൂപയുമാണ് കണ്ടെടുത്തത്. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
ആഭരണങ്ങളും പണവും സായിബാബയുടെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നേരത്തെയുള്ള പരിശോധനയില്‍ ഈ മുറികളൊന്നും തുറന്നിരുന്നില്ല.
സ്വര്‍ണവളകള്‍ വെള്ളിപാത്രങ്ങള്‍, വെള്ളി പാചക ഉപകരണങ്ങള്‍, സ്പൂണുകള്‍, പൂജാ ഉപകരണങ്ങള്‍, വില കൂടിയ സാരികള്‍, ഷര്‍ട്ടുകള്‍, സമ്മാനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
സായിബാബയുടെ വിയോഗത്തിന് ശേഷം ജൂണ്‍ 16 ന് മുറികള്‍ തുറന്നപ്പോള്‍ 11.56 കോടി രൂപയും 98 കിലോഗ്രാം സ്വര്‍ണവും 370 കിലോഗ്രാം വെള്ളി സാമഗ്രികളുമുള്‍പ്പെടെ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications