കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനം: പ്രതികളില്‍ കണ്ണൂര്‍ സ്വദേശിയും?

  • By Nisha Bose
Google Oneindia Malayalam News

Mumbai Blast 2011
മുംബൈ: മുംബൈ സ്‌ഫോടനത്തില്‍ കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെട്ടിട്ടുള്ളതായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന സംശയിക്കുന്നു. ഇന്ത്യന്‍ മുജാഹിദീനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജമിയത്തുല്‍ അന്‍സാറുല്‍ മുസ്‌ലിമീന്‍ (ജിയാം) എന്ന സംഘടനയുടെ മുഖ്യ ആസൂത്രകനായ കണ്ണൂര്‍ സ്വദേശി ഷബീറിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിയ്ക്കുന്നത്.

ജിയാം എന്ന സംഘടനയെക്കുറിച്ച് എടിഎസ് അന്വേഷിച്ചു വരികയാണ്. ഇന്ത്യന്‍ മുജാഹിദീന്‍ തെക്കേ ഇന്ത്യയില്‍ ജിയാം എന്ന സംഘടന വഴിയാണ് കാര്യങ്ങള്‍ നടപ്പാക്കിയിരുന്നത് എന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. കര്‍ണ്ണാടകം, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വേരുകളുള്ള ജിയാമിന്റെ പ്രവര്‍ത്തനം ഏറ്റവും ശക്തമായിരിക്കുന്നത് കേരളത്തിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

പൂക്കടശ്ശേരി റഹീം കൊലപാതക കേസില്‍ പ്രതിയാണ് ഇപ്പോള്‍ അന്വേഷണ സംഘം സംശയിക്കുന്ന ഷബീര്‍. മുംബൈ ഭീകരാക്രമണ കേസില്‍ മുഖ്യ പങ്ക് ആരോപിച്ചിരുന്ന തഹാവൂര്‍ ഹുസൈന്‍ റാണയുമായി ഷബീറിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഗള്‍ഫിലിരുന്നാണ് ഇയാള്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്. വിദേശയാത്രകള്‍ക്കായി ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചിരുന്നതെന്ന്‌ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയടക്കം അഞ്ചു പേരെ ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തിരുന്നു.

English summary
A team from the Maharashtra Anti-Terror Squad is in northern Kerala to find out whether any former SIMI operatives have been in contact with the Indian Mujahiddin.Acting upon suggestions provided by Central Intelligence agencies, the Internal Security Investigation Team (ISIT) of the Kerala Police are focusing their inquiries on Kannur and Kasaragod where SIMI had been active earlier. It is believed that the outlawed Islamist organization still has several dormant cells in these parts of the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X