Get Updates
Get notified of breaking news, exclusive insights, and must-see stories!

5വയസ്സുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു

ബൊകാറോ: അഞ്ചുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ത്ഥിനിയെ മധ്യവയസ്‌കന്‍ ലൈംഗികമായി പീഡിപ്പിച്ചു. ആളുകള്‍ക്കിടയിലെ നാണക്കേട് ഭയന്ന് അച്ഛനും അമ്മയും വിവരം പൊലീസില്‍ അറിയിച്ചില്ല.

ആരോഗ്യസ്ഥിതി വഷളായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡിലെ ബൊകാറോയിലാണ് സംഭവം നടന്നത്. ആശുപത്രി അധികൃതരാണ് കുട്ടി പീഡനത്തിനിരയായ വിവരം പൊലീസില്‍ അറിയിച്ചത്.

ജൂലൈ 11ന് സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നവഴിയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ പാര്‍ക്കിന് അടുത്തുവച്ചാണത്രേ കുട്ടി പീഡനത്തിനിരയായത്. കുട്ടി വീട്ടില്‍ വന്ന് വിവരം പറഞ്ഞെങ്കിലും അച്ഛനും അമ്മയും പൊലീസില്‍ അറിയിക്കാന്‍ മടിച്ചു.

എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ജൂലൈ 19ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കുട്ടിയെ പീഡിപ്പിച്ചത് മധ്യവയസ്‌കനാണെന്ന് സൂചനയുണ്ടെങ്കിലും ഇയാള്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+