കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ പറഞ്ഞിട്ടില്ലെന്ന്

  • By Lakshmi
Google Oneindia Malayalam News

Mullapally
ദില്ലി: വിവാദ ഐജി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഖത്തറില്‍ ഭീകരബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണവിധേയനായ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ എന്‍ഐഎ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നിമയനം നല്‍കിയിട്ടില്ല.

ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടെ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്ന ജൂലൈ 11 ന് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പറഞ്ഞിരുന്നത്.

അനുവാദമില്ലാതെ വിദേശയാത്ര നടത്തുകയും തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനാണ് ടോമിന്‍ തച്ചങ്കരിയെ കഴിഞ്ഞ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് എന്‍.ഐ.എ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

മുംബൈ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ തീവ്രവാദബന്ധമുള്ള എല്ലാ സംഘടനകളെയും നിരീക്ഷിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English summary
Union Minister For State Mullapally Ramachandran said that Central Government did not gave the direction to re-appoint controversial IG Tomin Thanchakary to state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X