ലഷ്‌കര്‍ ബന്ധം: വിദ്യാര്‍ഥിനി അറസ്റ്റില്‍

ജൂലൈ 23ന് വിവാഹം നിശ്ചയിച്ചിരിയ്ക്കുന്ന ഖുറാത്ത് ഉള്‍ അയ്‌നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധവുമായി വിഘടനവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ജൂലൈ 26 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സൊപോര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പെണ്‍കുട്ടിക്കു പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.
ലഷ്‌കര്‍ നേതാവ് അബ്ദുള്ള ഉനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി തീവ്രവാദികള്‍ക്കു ഹവാല പണം എത്തിച്ചു കൊടുക്കുന്നതില്‍ സജീവമായിരുന്നുവെന്നാണ് പൊലീസ് ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications