കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്‌കര്‍ ബന്ധം: വിദ്യാര്‍ഥിനി അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Arrest
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൊപോറില്‍ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള കോളെജ് വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്കു സുരക്ഷിത താവളവും മറ്റു സഹായങ്ങളും ചെയ്തു കൊടുത്തുവെന്നാണു കുറ്റം.

ജൂലൈ 23ന് വിവാഹം നിശ്ചയിച്ചിരിയ്ക്കുന്ന ഖുറാത്ത് ഉള്‍ അയ്‌നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധവുമായി വിഘടനവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ജൂലൈ 26 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

സൊപോര്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പെണ്‍കുട്ടിക്കു പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

ലഷ്‌കര്‍ നേതാവ് അബ്ദുള്ള ഉനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി തീവ്രവാദികള്‍ക്കു ഹവാല പണം എത്തിച്ചു കൊടുക്കുന്നതില്‍ സജീവമായിരുന്നുവെന്നാണ് പൊലീസ് ആരോപിയ്ക്കുന്നത്.

English summary
Protests are brewing in the Valley over the arrest of a college student who is to get married on July 23 over alleged Lashkar-e-Toiba links. Ignoring separatist warnings for her release, the Jammu and Kashmir Police today got her police remand extended till July 26 — three days after her wedding date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X