മിസ്‌കോള്‍ പ്രണയത്തിന് കത്തികുത്ത് ക്ലൈമാക്‌സ്
ലഖ്‌നോ: മിസ്‌കോളിലൂടെ പരിചയപ്പെട്ട 35 കാരി കല്യാണം കഴിയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഇവരെയും അമ്മയേയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ വാസിര്‍ഗഞ്ജിലാണ് സംഭവം.സംഭവത്തെ തുടര്‍ന്ന് അലഹബാദ് സ്വദേശിയായ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഭവസമയത്ത് ഇയാളോടൊപ്പമുണ്ടായിരുന്ന സൂഹൃത്ത് ബാലു രക്ഷപെട്ടു.
മിസ്‌കോളിലൂടെ പരിചയപ്പെട്ട 35 കാരിയുമായി രാഹുല്‍ പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ എട്ടുമാസമായി ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. യുവതിയ്ക്ക് രാഹുല്‍ മൊബൈല്‍ ഫോണും വാങ്ങിച്ചു കൊടുത്തിരുന്നു. എന്നാല്‍ രാഹുല്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ യുവതി അതു നിഷേധിച്ചു. 22 വയസ്സു മാത്രമുള്ള രാഹുല്‍ തന്നേക്കാള്‍ ഇളയതാണെന്നതായിരുന്നു യുവതി കാരണമായി പറഞ്ഞത്.
ഇതിനെ തുടര്‍ന്ന് രാഹുല്‍ യുവതിയുടെ വീട്ടിലെത്തി മൊബൈല്‍ ഫോണ്‍ തിരിച്ചു വാങ്ങിച്ചു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും രാഹുല്‍ യുവതിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. വിവാഹം നടക്കില്ലെന്ന് യുവതിയും അമ്മയും തീര്‍ത്തു പറഞ്ഞതോടെ കുപിതനായ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്് ബാലുവും ആക്രമത്തില്‍ പങ്കാളിയായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്ന രാഹുലിനെ യുവതിയുടെ അയല്‍ക്കാരാണ് പോലീസിലേല്‍പ്പിച്ചത്. പരിക്കേറ്റ യുവതിയെയും അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications