അരുന്ധതി റോയിയെ കരിങ്കൊടി കാണിച്ചു

കാശ്മീരിനെ കുറിച്ച് നേരത്തേ അരുന്ധതി നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് പ്രതിഷേധപ്രകടനങ്ങള്‍. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ സാഹിത്യ അക്കാദമി ഹാളില്‍ എത്തിയവേളയിലാണ് ബിജെപിക്കാര്‍ പ്രതിഷേധവുമായി എത്തി തടഞ്ഞുവച്ചത്.
പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ മാറ്റിയതോടെയാണ് അരുന്ധതി റോയി ചടങ്ങില്‍ പങ്കെടുത്തത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുളള പതിനഞ്ചോളം പ്രവര്‍ത്തകരാണ് സാഹിത്യ അക്കാദമിക്ക് മുന്നില്‍ കരിങ്കൊടി കാണിച്ചത്.
ചലച്ചിത്ര നിരൂപകനായ എ.ഷണ്‍മുഖദാസിന്റെ 'ശരീരം നദീ നക്ഷത്രം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിയതായിരുന്നു അരുന്ധതി.
നേരത്തേ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നുള്ള രീതിയില്‍ അരുന്ധതി നടത്തിയ പരാമര്‍ശം രാജ്യമൊട്ടുക്കും വിമര്‍ശിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications