കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരം വിമാനപകടം: 75 ലക്ഷമെങ്കിലും നല്‍കണം

  • By Ajith Babu
Google Oneindia Malayalam News

Mangalore Plane Crash
കൊച്ചി: മംഗലാപുരം വിമാനപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു വര്‍ഷത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. കുറഞ്ഞത് 75 ലക്ഷം രൂപ വരെ നല്‍കാനാണ് എയര്‍ ഇന്ത്യയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

അപകടത്തില്‍ മരിച്ച കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

ലാന്‍ഡിങ് പിഴവില്‍ നിന്ന് വിമാനത്തെ രക്ഷിക്കാന്‍ വൈമാനികന്‍ നടത്തിയ ശ്രമം അപകടത്തിന് കാരണമായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എയര്‍ ഇന്ത്യ നേരത്തെ നല്‍കിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം.

വിമാനപകടങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഒന്നര കോടിയെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് മരിച്ച മുഹമ്മദ് റാഫിയുടെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചത്. 2010 മെയ് 22 ന് നടന്ന ദുരന്തത്തില്‍ 52 മലയാളികള്‍ ഉള്‍പ്പെടെ 158 പേര്‍ മരിച്ചിരുന്നു. സംഭവം നടന്നത് കര്‍ണാടകയിലാണെങ്കിലും ദുരന്തത്തിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചത് കാസര്‍കോട് ജില്ലയെയായിരുന്നു. ജില്ലയില്‍നിന്ന് മാത്രം 48 പേര്‍ മരിച്ചു. കാസര്‍കോട് താലൂക്കില്‍നിന്ന് 28 പേരും ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍നിന്ന് 20 പേരുമാണ് മരിച്ചത്.

ദുബായില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങവേ നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്നും തെന്നി താഴ്ചയിലേക്ക് പതിച്ച് കത്തിയാണ് അപകടം ഉണ്ടായത്.

English summary
The Kerala High Court on Wednesday ordered an interim compensation of Rs 75 lakh to the families of victims who died in the Mangalore air crash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X