സമ്പത്തിനെ നേരില്‍ കണ്ടിട്ടില്ല: മുഹമ്മദ് യാസിന്‍
കൊച്ചി: ഷീല വധക്കേസിലെ പ്രതി സമ്പത്തിനെയോ മറ്റു പ്രതികളെയോ താന്‍ നേരിട്ടുകണ്ടിട്ടില്ലെന്ന് എ.ഡി.ജി.പി മുഹമ്മദ് യാസിന്‍.
സമ്പത്തിനെ ചോദ്യം ചെയ്യാനായി മലമ്പുഴ കോട്ടേജില്‍ പോയിട്ടില്ല. സംഭവം നടന്ന ദിവസം ഞാന്‍ എവിടെയാണെന്നു കണ്ടു പിടിയ്ക്കാന്‍ എളുപ്പത്തില്‍ സാധിക്കും. അതിനു ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്.
പുത്തൂര്‍ ഷീലവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ എ.ഡി.ജി.പി മുഹമ്മദ് യാസിനെയും പാലക്കാട് എസ്.പി വിജയ് സാക്കറെയും സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications