അരുണിനെതിരെ അന്വേഷണം:സതീശന്‍ ചെയര്‍മാന്‍?

ഭരണപക്ഷത്തു നിന്ന് അഞ്ചും പ്രതിപക്ഷത്തു നിന്ന് നാലും അംഗങ്ങളാണ് നിയമസഭാ സമിതിയിലുണ്ടാവുക. ഇതില്‍ കോണ്‍ഗ്രസില്‍ നിന്ന് രണ്ടും കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത, മുസ്ലീം ലീഗ് എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങള്‍ വീതവുമാണ് ഉണ്ടാവുക. സിപിഎമ്മില്‍ നിന്ന് രണ്ടും സിപിഐ, ജനതാദള്‍ എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങളും സമിതിയില്‍ ഉണ്ടാകും.
അരുണ്‍കുമാറിനെ ഐടിസി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആരോപണം പിന്‍വലിയ്ക്കുകയോ അല്ലെങ്കില്‍ നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുകയോ വേണമെന്ന് വിഎസ് സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമായത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് നിയമസഭാ സമിതി രൂപീകരിക്കുന്നത്.












Click it and Unblock the Notifications