കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം പത്രത്തില്‍ മര്‍ഡോക്ക് അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Hackers announce death of Rupert Murdoch on Sun website
ലണ്ടന്‍: റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മൃതദേഹം അദ്ദേഹത്തിന്റെ പൂന്തോട്ടത്തില്‍ കണ്ടെത്തിയെന്ന് അദേഹത്തിന്റെ സ്വന്തം പത്രത്തിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 'ദി സണ്‍' എന്ന പത്രത്തിന്റെ വെബ്‌സൈറ്റിനു നേര്‍ക്ക് സൈബര്‍ ആക്രമണം നടത്തിയ ഹാക്കര്‍മാരാണ് ഈ വ്യാജവാര്‍ത്ത ചമച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ലുല്‍സ് സെക്യൂരിറ്റി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ദ ടൈംസ് വെബ്‌സൈറ്റിനു നേര്‍ക്കും ഹാക്കര്‍മാരുടെ ആക്രമണമുണ്ടായി.

തങ്ങള്‍ സണ്‍പത്രവും ന്യൂസ് ഓഫ് ദ് വേള്‍ഡും സ്വന്തമാക്കിയെന്ന് ട്വിറ്ററിലൂടെ അവകാശപ്പെടുന്ന ഹാക്കര്‍മാര്‍ സണ്ണിന്റെ വെബ്‌സൈറ്റിലേക്കു പ്രവേശിക്കുന്നവരെ മര്‍ഡോക്കിന്റെ മരണവാര്‍ത്തയിലേക്കാണ് നേരിട്ട് നയിക്കുന്നത്.

'മാധ്യമ രാജാവിന്റെ ശരീരം കണ്ടെത്തി എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ. കനത്ത തോതില്‍ പലേഡിയം (ഒരു തരം അപൂര്‍വ ലോഹം) അകത്താക്കിയതിനെത്തുടര്‍ന്നു മരിച്ചനിലയില്‍ മര്‍ഡോക്കിന്റെ മൃതദേഹം തന്റെ പൂന്തോട്ടത്തില്‍ കണ്ടെത്തി.

ഹാക്കര്‍ ആക്രമണത്തെ തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും സണ്ണിന്റെ സൈറ്റിലെത്തുന്ന വായനക്കാരനെ കാത്തിരിക്കുന്നത് ഹാക്കര്‍മാരുടെ ട്വിറ്റര്‍ സന്ദേശമാണ്. ഇവിടെ 'സണ്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന സന്ദേശം കൂടാതെ മറ്റൊന്നുകൂടിയുണ്ട്. 'വെല്ലുവിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, ആര്‍ക്കും പിടികൂടാനാകാത്ത ഹാക്കര്‍മാരുടെ തലമുറയാണു ഞങ്ങള്‍. ഫോണ്‍ ഹാക്കിങില്‍ കുടുങ്ങിയ മര്‍ഡോക്കിനോടുള്ള ഹാക്കര്‍മാരുടെ വെല്ലുവിളിയാണിതെന്ന് വിലയിരുത്തലുകളുണ്ട്.

English summary
Websites owned by Rupert Murdoch's News International newspaper company have become the latest targets for the Lulz Security hacker collective, which replaced The Sun's top story with one claiming the media tycoon had died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X