തെളിവെടുപ്പിനിടെ മര്‍ഡോക്കിനുനേരെ കയ്യേറ്റശ്രമം

ജോണി മാര്‍ബിള്‍സ് എന്ന ഹാസ്യനടനാണ് പതപ്പിച്ച ഷേവിങ് ക്രീം നിറച്ച പാത്രം മര്‍ഡോക്കിനു നേരെ വീശിയത്. ഏറുകൊണ്ട് മര്ഡോക്കിന്രെ ചുമലിലും മുഖത്തും പരുക്കേറ്റു. ഇതിനിടെ മര്‍ഡോക്കിന്റെ ഭാര്യ വെന്‍ഡി നടനെ അടിക്കാനും ശ്രമിച്ചു.
റുപര്ട്ടിനെ ആക്രമിക്കും മുമ്പുതന്നെ ഇയാളെ കീഴടക്കിയെങ്കിലും സമിതിയുടെ ചോദ്യംചെയ്യല്‍ അല്പനേരം തടസ്സപ്പെട്ടു. കടന്നു കയറിയ അജ്ഞാതന്റെ കയ്യേറ്റശ്രമം തെളിവെടുപ്പ് അല്പ സമയത്തേയ്ക്ക് തടസ്സപ്പെടുത്തി.
നേരത്തെ, പാര്‍ലമെന്റ് സമിതിക്കു മുമ്പില്‍ ഖേദം പ്രകടിപ്പിക്കവേ താന്‍ വിനീതനായ ദിനമാണിതെന്ന് മര്‍ഡോക്ക് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമായിരുന്നു ആക്രമണശ്രമം.
സമിതിക്കു മുമ്പില്‍, ഫോണ്‍ ചോര്‍ത്തലിന് ഇരയായവരോടും അവരുടെ കുടുംബാംഗങ്ങളോടും മാപ്പിരന്ന മര്‍ഡോക്കിന്റെ മകന് ജയിംസ് മര്‍ഡോക്ക് തനിക്കും പിതാവിനും ന്യൂസ് കോര്‍പറേഷനും ഇക്കാര്യത്തില്‍ കടുത്ത കുറ്റബോധമുണ്ടെന്നും അറിയിച്ചു. നേരത്തെ രണ്ടുതവണ പത്രത്തിലൂടെ ഇവര്‍ മാപ്പപേക്ഷ നടത്തിയിരുന്നു.
സംഭവിച്ച കാര്യങ്ങള്‍ കമ്പനിയുടെ നിലവാരത്തിനു യോജിച്ചതായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും. രാജിവച്ച ന്യൂസ് ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടിവ് റിബേക്ക ബ്രൂക്സിന് ഫോണ്‍ ചോര്ത്തലിലുള്ള പങ്ക് അറിയില്ലായിരുന്നു- ജയിംസ് വെളിപ്പെടുത്തി.
രാജ്യത്തെ പിടിച്ചുലച്ച വിവാദത്തില്‍ രാജിവച്ച പൊലീസ് മേധാവി പോള്‍ സ്റ്റീഫന്‍സണ്‍ സമിതിക്കു മുന്നില്‍ സ്വയം ന്യായീകരിച്ചു. ഇതേസമയം, ന്യൂസ് ഓഫ് ദ് വേള്‍ഡിലെ മുന്‍ പത്രപ്രവര്ത്തകന് ഷോണ്‍ ഹോറിനെ ലണ്ടനു സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ന്യൂസ് ഓഫ് ദ് വേള്‍ഡിലെ ഫോണ്‍ ചോര്‍ത്തലിന്റെ ബാഹുല്യത്തെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസിന് വിവരം നല്‍കിയത് ഹോര് ആയിരുന്നു.
വിവാദം കത്തിനില്ക്കുമ്പോള് സ്കോട്ട്ലന്‍ഡ് യാഡിന് ആദ്യ വനിതാ മേധാവിയെ കിട്ടിയേക്കുമെന്നും സൂചനയുണ്ട്. പോള്‍ സ്റ്റീഫന്‍സന്റെ സ്ഥാനത്ത് ടെംസ് വാലി സേനയിലെ പ്രമുഖയായ സാറ തോന്‍ടന്‍ എത്തുമെന്നാണു സൂചന.
ഓസ്ട്രേലിയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച മര്‍ഡോക്ക് 40 വര്‍ഷത്തെ ആഗോള മാധ്യമ സാമ്രാജ്യജീവിതത്തിനിടയില് ആദ്യമായാണ് ബ്രിട്ടനിലെ ജനപ്രതിനിധി സഭാംഗങ്ങളുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. ജീവിതത്തിലെ ഏറ്റവും മോശം ദിവസമെന്നാണ് ചോദ്യം ചെയ്യലിനെ മര്‍ഡോക് വിശേഷിപ്പിച്ചത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications