കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവെടുപ്പിനിടെ മര്‍ഡോക്കിനുനേരെ കയ്യേറ്റശ്രമം

  • By Lakshmi
Google Oneindia Malayalam News

Murdoch
ലണ്ടന്‍: മാധ്യമ ഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിനുനേരെ കയ്യേറ്റശ്രമം. ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതിയ്ക്കുമുമ്പില്‍ ഹാജരായപ്പോഴാണ് മര്‍ഡോക്കിനെതിരെ കയ്യേറ്റശ്രമം നടന്നത്.

ജോണി മാര്‍ബിള്‍സ് എന്ന ഹാസ്യനടനാണ് പതപ്പിച്ച ഷേവിങ് ക്രീം നിറച്ച പാത്രം മര്‍ഡോക്കിനു നേരെ വീശിയത്. ഏറുകൊണ്ട് മര്‍ഡോക്കിന്‍രെ ചുമലിലും മുഖത്തും പരുക്കേറ്റു. ഇതിനിടെ മര്‍ഡോക്കിന്റെ ഭാര്യ വെന്‍ഡി നടനെ അടിക്കാനും ശ്രമിച്ചു.

റുപര്‍ട്ടിനെ ആക്രമിക്കും മുമ്പുതന്നെ ഇയാളെ കീഴടക്കിയെങ്കിലും സമിതിയുടെ ചോദ്യംചെയ്യല്‍ അല്‍പനേരം തടസ്സപ്പെട്ടു. കടന്നു കയറിയ അജ്ഞാതന്റെ കയ്യേറ്റശ്രമം തെളിവെടുപ്പ് അല്‍പ സമയത്തേയ്ക്ക് തടസ്സപ്പെടുത്തി.

നേരത്തെ, പാര്‍ലമെന്റ് സമിതിക്കു മുമ്പില്‍ ഖേദം പ്രകടിപ്പിക്കവേ താന്‍ വിനീതനായ ദിനമാണിതെന്ന് മര്‍ഡോക്ക് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമായിരുന്നു ആക്രമണശ്രമം.

സമിതിക്കു മുമ്പില്‍, ഫോണ്‍ ചോര്‍ത്തലിന് ഇരയായവരോടും അവരുടെ കുടുംബാംഗങ്ങളോടും മാപ്പിരന്ന മര്‍ഡോക്കിന്റെ മകന്‍ ജയിംസ് മര്‍ഡോക്ക് തനിക്കും പിതാവിനും ന്യൂസ് കോര്‍പറേഷനും ഇക്കാര്യത്തില്‍ കടുത്ത കുറ്റബോധമുണ്ടെന്നും അറിയിച്ചു. നേരത്തെ രണ്ടുതവണ പത്രത്തിലൂടെ ഇവര്‍ മാപ്പപേക്ഷ നടത്തിയിരുന്നു.

സംഭവിച്ച കാര്യങ്ങള്‍ കമ്പനിയുടെ നിലവാരത്തിനു യോജിച്ചതായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കും. രാജിവച്ച ന്യൂസ് ഇന്റര്‍നാഷനല്‍ ചീഫ് എക്‌സിക്യൂട്ടിവ് റിബേക്ക ബ്രൂക്‌സിന് ഫോണ്‍ ചോര്‍ത്തലിലുള്ള പങ്ക് അറിയില്ലായിരുന്നു- ജയിംസ് വെളിപ്പെടുത്തി.

രാജ്യത്തെ പിടിച്ചുലച്ച വിവാദത്തില്‍ രാജിവച്ച പൊലീസ് മേധാവി പോള്‍ സ്റ്റീഫന്‍സണ്‍ സമിതിക്കു മുന്നില്‍ സ്വയം ന്യായീകരിച്ചു. ഇതേസമയം, ന്യൂസ് ഓഫ് ദ് വേള്‍ഡിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ ഷോണ്‍ ഹോറിനെ ലണ്ടനു സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ന്യൂസ് ഓഫ് ദ് വേള്‍ഡിലെ ഫോണ്‍ ചോര്‍ത്തലിന്റെ ബാഹുല്യത്തെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസിന് വിവരം നല്‍കിയത് ഹോര്‍ ആയിരുന്നു.

വിവാദം കത്തിനില്‍ക്കുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് യാഡിന് ആദ്യ വനിതാ മേധാവിയെ കിട്ടിയേക്കുമെന്നും സൂചനയുണ്ട്. പോള്‍ സ്റ്റീഫന്‍സന്റെ സ്ഥാനത്ത് ടെംസ് വാലി സേനയിലെ പ്രമുഖയായ സാറ തോന്‍ടന്‍ എത്തുമെന്നാണു സൂചന.

ഓസ്‌ട്രേലിയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച മര്‍ഡോക്ക് 40 വര്‍ഷത്തെ ആഗോള മാധ്യമ സാമ്രാജ്യജീവിതത്തിനിടയില്‍ ആദ്യമായാണ് ബ്രിട്ടനിലെ ജനപ്രതിനിധി സഭാംഗങ്ങളുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. ജീവിതത്തിലെ ഏറ്റവും മോശം ദിവസമെന്നാണ് ചോദ്യം ചെയ്യലിനെ മര്‍ഡോക് വിശേഷിപ്പിച്ചത്.

English summary
In two hours of intense questioning broken only by a bizarre incident in which Mr. Murdoch was accosted with what appeared to be a foil pie plate filled with shaving cream, both he and his son James declared repeatedly that they had been shocked to discover something that has become increasingly apparent: that phone hacking and other illegal behaviour was endemic at their News of the World tabloid, which is now defunct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X