കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യ പണപെരുപ്പം താഴ്ന്നു

Google Oneindia Malayalam News

ന്യൂഡല്‍ഹി: ജൂലൈ ഒമ്പതിനവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം 7.58 ശതമാനമായി കുറഞ്ഞു. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. തൊട്ടു മുമ്പത്തെ ആഴ്ചയില്‍ ഇത് 8.31 ശതമാനമായിരുന്നു.

ഇന്ധന, ഊര്‍ജ വിലസൂചികകള്‍ മാറ്റമില്ലാതെ 11.89 ലെവലില്‍ തുടരുകയാണ്. പയറുവര്‍ഗ്ഗങ്ങളുടെ വിലയിലുണ്ടായ കുറവാണ് സൂചിക താഴാന്‍ കാരണം. അതേ സമയം മറ്റുല്‍പ്പന്നങ്ങളുടെ വില മുന്നോട്ടുതന്നെ കുതിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തോടുകൂടി ഭക്ഷ്യപണപ്പെരുപ്പം ആറുശതമാനത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്-ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

English summary
India's food inflation rate dropped to 7.58 per cent for the week ended July 9 from 8.31 per cent for the previous week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X