സ്വര്‍ണത്തിന് വിലകുറയാന്‍ സാധ്യത

രൂക്ഷമായ സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുന്ന ഗ്രീസിനു കൂടുതല്‍ സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചാല്‍ അത് സ്വര്‍ണവില കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത്തരം ഒരു തീരുമാനം യൂറോപ്യന്‍ മേഖലയുടെ സാമ്പത്തിക മേഖലയ്ക്ക് മൊത്തത്തില്‍ ഉത്തേജനം നല്‍കുകയും ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഈ അനുകൂല സാമ്പത്തിക അവസ്ഥയില്‍ യൂറോയ്ക്കു മൂല്യം വര്‍ധിക്കുന്നതും ഓഹരിയടക്കമുള്ള മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ സജീവമാകുന്നതും സ്വര്‍ണത്തില്‍ നിന്നു ലാഭമെടുപ്പ് നടത്താന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.


Click it and Unblock the Notifications