വോട്ടിന് കോഴ: പട്ടേലിനും പങ്ക്?

സര്‍ക്കാരിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം അഹമ്മദ് പട്ടേലുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമര്‍സിങ് തന്നോടു പറഞ്ഞു. ഒരു എംപിയെ കൂടി കൊണ്ടു വന്നാല്‍ പത്ത് കോടി കമ്മീഷന്‍ തരാമെന്ന് തനിക്കു വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ ഒരു സര്‍ക്കാറിനെ നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് ഇത്രയും തരംതാഴ്ന്നുവെന്നത് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോഴ കേസുമായി ബന്ധപ്പെട്ട് പോലീസിനു മുന്നില്‍ ഹാജരായ ഹാജരായ ഹിന്ദുസ്ഥാനി പറഞ്ഞു.
വോട്ടിനു കോഴ കേസുമായി ബന്ധപ്പെട്ട് അമര്‍സിങ്ങിന്റെ സഹായി സക്‌സേനയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഹിന്ദുസ്ഥാനിയ്ക്ക് നോട്ടീസയച്ചത്. വോട്ടിനു കോഴ സംഭവം പരസ്യമാക്കാനായി ബിജെപിയാണു സക്‌സേനയെ കെണിയില്‍ വീഴ്ത്തിയത്. ബിജെപി. എംപിമാര്‍ക്കു പണം നല്‍കുന്നതിനിടെ ഇയാള്‍ രഹസ്യക്യാമറയില്‍ കുടുങ്ങിയിരുന്നു. ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ അവിശ്വാസപ്രമേയത്തില്‍നിന്നു യുപിഎ സര്‍ക്കാരിനെ രക്ഷിക്കാനായി അമര്‍സിങിന്റെ നേതൃത്വത്തിലാണ് എംപിമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നതെന്നു ബി.ജെ.പി. ആരോപിച്ചിരുന്നു.
യു.പി.എ. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി.ജെ.പി. അംഗങ്ങള്‍ 2008 ജൂലൈ 22ന് ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ കളങ്കമേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നും ദില്ലി പൊലീസ് കഥ മെനയുകയാണെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications