കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് കോഴ: പട്ടേലിനും പങ്ക്?

  • By Nisha Bose
Google Oneindia Malayalam News

ahmed patel
ദില്ലി: സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തന്നെ ഫോണില്‍ വിളിച്ചതായി വോട്ടിന് കോഴ കേസില്‍ പ്രതിയായ സൊഹൈല്‍ ഹിന്ദുസ്ഥാനി ആരോപിച്ചു. സോണിയയുടെ വസതിയായ 10-ജന്‍പഥില്‍ നിന്നും തനിക്ക് ഫോണ്‍ വന്നിട്ടുണ്ടെന്നും ഹിന്ദുസ്ഥാനി പറഞ്ഞു. ഇതിനു പുറമേ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി അടുപ്പമുള്ളവരും താനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുസ്ഥാനി വെളിപ്പെടുത്തി.

സര്‍ക്കാരിനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം അഹമ്മദ് പട്ടേലുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമര്‍സിങ് തന്നോടു പറഞ്ഞു. ഒരു എംപിയെ കൂടി കൊണ്ടു വന്നാല്‍ പത്ത് കോടി കമ്മീഷന്‍ തരാമെന്ന് തനിക്കു വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ ഒരു സര്‍ക്കാറിനെ നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് ഇത്രയും തരംതാഴ്ന്നുവെന്നത് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോഴ കേസുമായി ബന്ധപ്പെട്ട് പോലീസിനു മുന്നില്‍ ഹാജരായ ഹാജരായ ഹിന്ദുസ്ഥാനി പറഞ്ഞു.

വോട്ടിനു കോഴ കേസുമായി ബന്ധപ്പെട്ട് അമര്‍സിങ്ങിന്റെ സഹായി സക്‌സേനയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഹിന്ദുസ്ഥാനിയ്ക്ക് നോട്ടീസയച്ചത്. വോട്ടിനു കോഴ സംഭവം പരസ്യമാക്കാനായി ബിജെപിയാണു സക്‌സേനയെ കെണിയില്‍ വീഴ്ത്തിയത്. ബിജെപി. എംപിമാര്‍ക്കു പണം നല്‍കുന്നതിനിടെ ഇയാള്‍ രഹസ്യക്യാമറയില്‍ കുടുങ്ങിയിരുന്നു. ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ അവിശ്വാസപ്രമേയത്തില്‍നിന്നു യുപിഎ സര്‍ക്കാരിനെ രക്ഷിക്കാനായി അമര്‍സിങിന്റെ നേതൃത്വത്തിലാണ് എംപിമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നതെന്നു ബി.ജെ.പി. ആരോപിച്ചിരുന്നു.

യു.പി.എ. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി.ജെ.പി. അംഗങ്ങള്‍ 2008 ജൂലൈ 22ന് ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ കളങ്കമേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നും ദില്ലി പൊലീസ് കഥ മെനയുകയാണെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

English summary
An alleged middleman in the cash-for-votes controversy related to the 2008 trust vote on Wednesday said Rajya Sabha MP Amar Singh was the "main" man behind the scandal and also accused Ahmed Patel and other Congress leaders of involvement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X