ബാലികയുടെ നഗ്‌നഫോട്ടോയെടുത്ത മലയാളി പിടിയില്‍
ഈറോഡ്: ചികിത്സക്കെത്തിയ പത്തുവയസ്സുകാരിയെ നഗ്‌നയാക്കി മൊബൈല്‍ഫോണില്‍ ഫോട്ടോയെടുത്ത മലയാളിയായ ആശുപത്രി ജീവനക്കാരന്‍ പിടിയിലായി. കോട്ടയം വാകത്താനം പുതുപറമ്പില്‍ വീട്ടില്‍ ഷിബു (26) വിനെയാണ് വീരപ്പന്‍ഛത്രം പോലീസ് അറസ്റ്റുചെയ്തത്.
അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ചില പരിശോധനകള്‍ക്കായി തനിച്ച് കൂട്ടിക്കൊണ്ടുപോയാണ് ഫോട്ടോയെടുത്തത്.
പിറ്റേദിവസം തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാന്‍ അമ്മ വിളിച്ചപ്പോള്‍ പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്നാണ് കുട്ടി അമ്മയോട് കാര്യംപറഞ്ഞത്.
അമ്മയും ബന്ധുക്കളും ആശുപത്രിയിലെത്തി അധികൃതരോട് വിവരംപറഞ്ഞെങ്കിലും അവര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് വീരപ്പന്‍ഛത്രം പോലീസില്‍ പരാതിനല്‍കിയത്.
ആശുപത്രിയിലെ നിയമമനുസരിച്ച് സ്ത്രീകളെ പരിശോധിയ്ക്കുമ്പോള്‍ സ്ത്രീ നഴ്‌സുമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നുണ്ട്. എന്നാല്‍ ഷിബു ഇത് മനപൂര്‍വം അവഗണിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷിബുവിനെ ഈറോഡ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications