ഗോബിക്ക് എരിവ്; പരാതിപ്പെട്ടയാളെ തല്ലിക്കൊന്നു

വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോയ ഗോബി മഞ്ചൂരിയന് എരിവ് കൂടി എന്ന് പരാതിപ്പെട്ടയാളെ ഹോട്ടലുടമയും സഹായികളും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. മോഹന്‍ എന്ന 31 വയസ്സുകാരനാണ് ഹോട്ടലുടമയുടെ രോഷത്തിന് ഇരയായത്.
ഇന്ദിരാഗാന്ധി സര്‍ക്കിളിലെ 'കാരവാലി' എന്ന ഹോട്ടലില്‍ നിന്നാണ് മോഹന്‍ ഗോബി മഞ്ചൂരി പാഴ്‌സല്‍ വാങ്ങിയത്. എന്നാലിത് കഴിച്ച മോഹന്റെ മക്കള്‍ എരിവ് കൂടുതലാണെന്ന് പരാതിപ്പെട്ടു. മദ്യത്തിന്റെ ലഹരിയിലായിരുന്ന മോഹന്‍ ഹോട്ടലില്‍ തിരിച്ചെത്തി പാഴ്‌സല്‍ വാങ്ങിയ ഗോബി മഞ്ചൂരിയന് എരിവ് കൂടുതലാണെന്ന് ഹോട്ടലുടമയോട് പരാതിപ്പെട്ടു.
തുടര്‍ന്ന്, ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഹോട്ടലുടമ കടയിലെ രണ്ട് ജോലിക്കാരെ കൂടി സഹായത്തിന് വിളിച്ച് മോഹനന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയുമായിരുന്നു.
ഗുരുതരമായ പരിക്കേറ്റ മോഹനനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അടുത്ത ദിവസം ഉച്ചയോടെ ഇയാള്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. സംഭവവുമായി വിരേഷ് എന്ന ഹോട്ടലുടമയും സഹായികളും പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications