സിദ്ധാര്‍ഥ് വരദരാജന്‍ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍
ചെന്നൈ: കസ്തൂരി ആന്‍ഡ് സണ്‍സ് (കെഎസ്എല്‍) കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദി ഹിന്ദു പത്രത്തിന്റെ എഡിറ്ററായി സിദ്ധാര്‍ഥ് വരദരാജനെ തിരഞ്ഞെടുത്തു.
ജൂലായ് 31 ന് വരദരാജന്‍ ചുമതലയേല്‍ക്കുമെന്ന് ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ എന്‍ റാം അറിയിച്ചു. ഹിന്ദു പത്രത്തിന്റെ വാര്‍ത്തകള്‍ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം തിരഞ്ഞെടുക്കുന്ന ചുമതല വരദരാജന്‍ വഹിക്കുമെന്ന് എന്‍ റാം വ്യക്തമാക്കി.
അഞ്ചിനെതിരെ ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎസ്എല്‍ വരദരാജനെ എഡിറ്ററായി തിരഞ്ഞെടുത്തത്. എന്‍ മുരളി, എന്‍ രവി, മാലിനി പാര്‍ത്ഥസാരതി, നിര്‍മ്മല ലക്ഷമണ്‍, നളിനി കൃഷ്ണന്‍ എന്നിവരാണ് വരദരാജന്റെ നിയമനത്തെ എതിര്‍ത്ത ബോര്‍ഡ് അംഗങ്ങള്‍.
വരദരാജനെ നിയമിച്ചതിനെ തുടര്‍ന്ന് നിര്‍മ്മല ലക്ഷമണ്‍, എന്‍ രവി, മാലിനി പാര്‍ത്ഥസാരതി എന്നിവര്‍ ഹിന്ദുവില്‍ നിന്ന് രാജി വച്ചു. രാജിക്കാര്യം എന്‍ റാം സ്ഥിതീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications