കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധിയുടെ മൂല്യനിര്‍ണയത്തിന് സമിതി

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ സ്വത്തിന്റെ മൂല്യം കണക്കാക്കാന്‍ സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയമിച്ചു. സിവി ആനന്ദബോസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുപ്പുകള്‍ക്ക് ആനന്ദ ബോസിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയായിരിക്കും ഇനി നേതൃത്വം വഹിക്കുക.

ബി നിലവറ തുറക്കുന്ന കാര്യത്തില്‍ നിര്‍ദേശം നല്‍കാനും സമിതിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പ്രൊഫസര്‍ എം.വി.നായര്‍, റിസര്‍വ് ബാങ്ക് പ്രതിനിധി, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

നിലവിലെ ഏഴംഗ സമിതിയെ പിരിച്ചു വിട്ട സുപ്രീംകോടതി, കണക്കെടുപ്പിന്റെ ചുമതലയുള്ള ജസ്റ്റിസ് എംഎന്‍ കൃഷ്ണന്‍, ദേവസ്വം സെക്രട്ടറി, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയെയോ ഉള്‍പ്പെടുത്തി ഒരു മേല്‍നോട്ട സമിതിയെയും രൂപീകരിച്ചു. മുന്‍ നിരീക്ഷണ സമിതിയില്‍ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത്.

ക്ഷേത്ര സ്വത്തുക്കളെ മൂന്നായി തരംതിരിക്കാനും ജസ്റ്റീസ് ആര്‍.വി.രവീന്ദ്രന്‍, എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചു. പൗരാണിക പ്രാധാന്യമുള്ളവ, അങ്ങനെയല്ലാത്തവ, ദിവസേന ആവശ്യങ്ങള്‍ക്കുള്ള സ്വത്തുക്കള്‍ എന്നിങ്ങനെയാവും തരംതിരിക്കുക. ക്ഷേത്രത്തിലെ സ്വത്തുവകകള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കണമോയെന്ന കാര്യത്തിലും സമിതി തീരുമാനം കൈക്കൊള്ളും. കണക്കെടുപ്പിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലും, ക്യാമറയിലും പകര്‍ത്താനും കോടതി നിര്‍ദ്ദേശിച്ചു.

English summary
Supreme Court appointed an expert committee to evaluate Padmanabhaswamy temple treasure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X