തീവണ്ടിയില്‍ പീഡനം; അഭിഭാഷകന്‍ പിടിയില്‍
കോട്ടയം: മംഗലാപുരം-തിരുവനന്തപുരം തീവണ്ടിയില്‍ വച്ച് 35 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റിലായി. കൊല്ലം തൃക്കടവൂര്‍ ശ്രീസായിവത്സം വീട്ടില്‍ ശ്രീരാജ് കൃഷ്ണനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തീവണ്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ വിട്ടപ്പോള്‍ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. യുവതി ഉറക്കെ ബഹളം വച്ചതോടെ സഹയാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. റെയില്‍വേ എഎസ്‌ഐടിഎം ശശികുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീരാജിനെ കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം എറണാകുളം പോലീസിനു കൈമാറി.
മുന്‍പ് തീവണ്ടി യാത്രയ്ക്കിടെ പീഡനത്തിനിരയായി സൗമ്യ എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്
തീവണ്ടിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications