എംവി രാഘവന്‍ വധശ്രമം: വിധി മാറ്റി

1994 നവംബര്‍ 24ന് ആണു കേസിനാസ്പദമായ സംഭവം. സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ കൂത്തുപറമ്പില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചു എന്നതാണു കേസ്.സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍ അടക്കം 94 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 25 പേരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
കേസ് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് പിന്‍വലിയ്ക്കുന്നതില്‍ വിയോജിപ്പുണ്ടോ എന്ന് വ്യക്തമാക്കാന്‍ മുന്‍ എഎസ്പിയും കേസിലെ അന്യായക്കാരനുമായ രവാഡാ ചന്ദ്രശേഖറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അന്യായക്കാരന്‍ മറുപടി ബോധിപ്പിക്കാത്തതിനെ തുടര്‍ന്ന് കേസ് പലതവണ മാറ്റി വച്ചിരുന്നു.












Click it and Unblock the Notifications