കേരളത്തില്‍ മദ്യം വാങ്ങാന്‍ 21 തികയണം

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ രാവിലെ ഒമ്പത് മണിയ്ക്ക് ശേഷം ബാര്‍ തുറന്നാല്‍ മതിയെന്നാണ് നിഷ്‌കര്‍ഷിച്ചിരിയ്ക്കുന്നത്. മദ്യം വാങ്ങാനും വില്‍ക്കാനുമുള്ള പ്രായം 21 വയസാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 18 വയസായിരുന്നു. ഇങ്ങനെ മദ്യഉപഭോഗം കുറയ്ക്കാനായി കര്‍ശനമായ വ്യവസ്ഥകളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2014 ന് ശേഷം സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബാറുകള്‍ തമ്മിലുള്ള അകലം 200 മീറ്ററാണ് ഇപ്പോള്‍. പഞ്ചായത്തുകളില്‍ ഇത് മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി മാറ്റാനും പുതിയ മദ്യനയത്തില്‍ ശുപാര്‍ശയുണ്ട്.
ഒരാള്‍ക്ക് കൈവശം വക്കാവുന്ന മദ്യത്തിന്റെ അളവ് ഒന്നര ലിറ്ററായി നിജപ്പെടുത്തി. നിലവില്‍ ഇത് മൂന്ന് ലിറ്ററാണ്.












Click it and Unblock the Notifications