വനിതാപോലീസിന് അശ്ലീലസന്ദേശം; പോലീസുകാര്‍ കുടുങ്ങി
കോട്ടയം: വനിതാ പോലീസുകാരിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ പോലീസുകാര്‍ പ്രതികൂട്ടിലായി. കഴിഞ്ഞ പതിനേഴാം തീയ്യതി ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൊബൈലില്‍ നിന്നാണ് ക്രൈം ഡിറ്റാച്ച്‌മെന്റിലെ വനിതാ ജീവനക്കാരിയ്ക്ക് അശ്ലീലസന്ദേശം വന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ത്രീയെ ശല്യപ്പെടുത്തിയതിനായിരുന്നു പൊന്‍കുന്നം സ്വദേശി രാജേഷിനെ(28) ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയ ഉടന്‍ രാജേഷിന്റെ ഫോണ്‍ ഗാന്ധിനഗര്‍ എസ്‌ഐ സ്‌റ്റേഷനില്‍ വാങ്ങി വച്ചു. പിന്നീട് എസ്‌ഐ ക്വാട്ടേഴ്‌സിലേയ്ക്ക് പോയി.
ഇതിനിടെ സ്റ്റേഷനിലെ ചില പോലീസുകാര്‍ രാജേഷിന്റെ മൊബൈല്‍ പരിശോധിച്ചു. ഇതിനിടയിലാണ് വനിതാ പോലീസിന്റെ മൊബൈലിലേയ്ക്ക് അശ്ലീലസന്ദേശം പോയതെന്നാണ് സൂചന. പതിനെട്ടാം തീയ്യതി പുലര്‍ച്ചയോടെയാണ് തനിക്കു സന്ദേശം ലഭിച്ചതെന്ന് വനിതാ ജീവനക്കാരി വെളിപ്പെടുത്തി.












Click it and Unblock the Notifications