ശബരിമലയില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍

ഇവര്‍ വര്‍ഷങ്ങളായി ശബരിമലയില്‍ തമ്പടിച്ച് കഞ്ചാവുകൃഷിയും വേട്ടയും നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഡിജിപി നിയോഗിച്ച പ്രത്യേക പോലീസ് സംഘം ബുധനാഴ്ച രാത്രി 11.30 മുതല്‍ 4.30 വരെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നാല്‍പതോളം സായുധ പോലീസ് സംഘം തെരച്ചിലില്‍ പങ്കെടുത്തു. പാണ്ടിത്താവളത്തിലും ഉരല്‍ക്കുഴി തുടങ്ങിയ മേഖലയിലും തമ്പടിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
കുരുട്ടുരാജു എന്ന ക്വട്ടേഷന്‍ സംഘത്തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസിന്റെ വലയിലായത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications