കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ പാട്ടിലാക്കാന്‍ അല്‍ക്വയ്ദയുടെ ആനിമേഷന്‍

Google Oneindia Malayalam News

Al Qaeda making an animated film for children
ലണ്ടന്‍: കുട്ടികളെ സായുധവിപ്ലവത്തിനു പ്രോല്‍സാഹിപ്പിക്കുന്ന ആനിമേഷന്‍ ചിത്രവുമായി അല്‍ക്വയ്ദ വീടുകളിലേക്ക്. ഈ ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരു അറബ് വെബ്‌സൈറ്റാണ് പുറത്തുവിട്ടിട്ടുള്ളത്. ഡിസ്‌നി കഥാപാത്രങ്ങള്‍ക്കു സമാനമായി എളുപ്പത്തില്‍ കുട്ടികളുടെ മനസ്സുകീഴടക്കുകയാണ് ലക്ഷ്യം.

ആയുധമണിഞ്ഞ കുട്ടികള്‍ ഗുഡാലോചനകളിലും ആക്രമണങ്ങളിലും പങ്കെടുക്കുന്ന രീതിയിലാണ് കഥ മുന്നോട്ടുപോവുന്നതെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
മറ്റു ടിവിചാനലുകള്‍ പുറത്തേക്ക് വിടുന്ന വിഷത്തില്‍ നിന്ന് ഞങ്ങളുടെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഇസ്‌ലാമിനെതിരേയുള്ള ഏത് അതിക്രമത്തേയും ചെറുക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

യെമന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന അല്‍ക്വയ്ദ വിഭാഗമാണ് ചിത്രത്തിനു പിന്നിലെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Al Qaeda making an animated film for children,aimed at inspiring children to take up armed struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X