ഗ്രീസ് സാമ്പത്തിക പാക്കേജ്: വിപണിയില്‍ ഉണര്‍വ്

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 286..1 പോയിന്റ് നേട്ടത്തോടെ 18722.30ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 92.35 പോയിന്റ് വര്‍ധിച്ച് 5633.95ലും ക്ലോസ് ചെയ്തു.
ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, ഐഡിയ സെല്ലുലാര്‍, ശ്രീ രേണുകാ ഷുഗേഴ്‌സ്, എംഫസിസ്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളാണ് വെള്ളിയാഴ്ച കാര്യമായ നേട്ടമുണ്ടാക്കിയത്. അതേ സമയം എക്‌സൈഡ് ഇന്‍ഡ്ട്രീസ്, എസ്.കെ.എസ് മൈക്രോ ഫിനാന്‍സ്, ഇന്ത്യാബുള്‍സ്, ലാന്‍കോ ഇന്‍ഫ്രാ തുടങ്ങിയ കമ്പനികള്‍ക്ക് നല്ല ദിവസമായിരുന്നില്ല.
എന്നാല്‍ ഈ അനുകൂല കാലാവസ്ഥ അധികം തുടരാന്‍ സാധ്യതയില്ലെന്ന നിലപാടാണ് സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്. സ്‌പെയിന്‍, ഇറ്റലി, അയര്‍ലന്റ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളും കടക്കെണിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. അതേ സമയം ഈ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിക്കുന്ന സാമ്പത്തിക നയപരിപാടികള്‍ വിപണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.
ഐ.സി.ഐ.സി.ഐ ബാങ്ക്, ഹീറോ ഹോണ്ട, കെയ്ന്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക് ,ടാറ്റാ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, പുഞ്ച് ല്യോഡ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ വാങ്ങാവുന്നതാണ്.












Click it and Unblock the Notifications