വെള്ളിയാഴ്ച എവറോണും സുസ്‌ലോണും
എവറോണ്‍: 555നു മുകളില്‍ പോവുന്നുണ്ടെങ്കില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്. ടാര്‍ജറ്റ്: 570-585. കൃത്യമായും സൂക്ഷിക്കേണ്ട സ്‌റ്റോപ്പ് ലോസ്: 545
എസ്.കെ.എസ് മൈക്രോഫിനാന്‍സ്: മികച്ച കുതിപ്പുതുടരുന്ന ഈ ഓഹരി 600 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഇപ്പോഴത്തെ വില: 549. എന്നാല്‍ 545നു താഴേക്കു നീങ്ങുകയാണെങ്കില്‍ ഈ ഓഹരി ഒഴിവാക്കണം.
അലഹാബാദ് ബാങ്ക്: താമസിയാതെ 225 എന്ന ടാര്‍ജറ്റിലെത്താനുള്ള സാധ്യതയുണ്ട്. 201നു താഴേക്കു പോവുന്നില്ലെങ്കില്‍ വാങ്ങാവുന്നതാണ്.
സുസ്‌ലോണ്‍: ഇപ്പോള്‍ 52 ലെവലില്‍ നില്‍ക്കുന്ന സുസ്‌ലോണ്‍ സാങ്കേതിക കണക്കുകളനുസരിച്ച് 58ലേക്ക് കുതിക്കാനുള്ള കരുത്തു നേടി കഴിഞ്ഞു. പക്ഷേ, 51നു താഴേക്കു നീങ്ങുന്ന സ്വാഭാവം പ്രകടിപ്പിക്കുകയാണെങ്കില്‍ വിട്ടുനില്‍ക്കുന്നതാണ് ഉചിതം.
ഓര്‍ക്കിഡ് കെമിക്കല്‍സ് സെല്‍ ചെയ്യാവുന്നതാണ്. ടാര്‍ജറ്റ് 215. സ്‌റ്റോപ് ലോസ്: 236
(വിവിധ മാധ്യമങ്ങളില്‍ വരുന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണ് ദാറ്റ്‌സ് മലയാളം ഈ ടിപ്‌സ് തയ്യാറാക്കുന്നത്. ഓഹരികളില്‍ നിക്ഷേപിക്കുന്നത് സ്വന്തം താല്‍പ്പര്യത്തിലായിരിക്കണം)












Click it and Unblock the Notifications