വിരലിന്റെ പെരുമയുമായി അക്ഷത് ഗിന്നസ് ബുക്കില്‍

ഒരു കുടുംബസുഹൃത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാനായില്ലെന്നും താന്‍ അത്ഭുതപ്പെട്ടുപോയെന്നുമാണ് അക്ഷതിന്റെ അമ്മ അമൃത സക്‌സേന പറയുന്നത്.
ഈ കുടുംബസുഹൃത്തും അവരുടെ ഭര്‍ത്താവും അമൃതയുടെ ഇളയ സഹോദരിയും ചേര്‍ന്നാണ് അക്ഷതിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ അധികൃതര്‍ തന്നോട് ചില രേഖകള്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷം അക്ഷതിന്റെ പേര് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്്‌സില്‍ ഇടം പിടിച്ചുവെന്നും അമൃത പറയുന്നു.
മനോജ് സക്‌സേനയുടെയും അമൃത സക്‌സേനയുടെയും മൂത്തമനകനാണ് അക്ഷത്. 14 കൈവിരലുകളും 20 കാല്‍ വിരലുകളുമടക്കം 34 വിരലുകളാണ് അക്ഷതിനുള്ളത്.
പോളിഡാക്ടിലി എന്ന അവസ്ഥയാണ് കുഞ്ഞിന് ഇത്രയധികം വിരലുകള്‍ ഉണ്ടാവാന്‍ കാരണമത്രേ. അക്ഷതിനെ സാധാരണ നിലയിലാക്കാന്‍ ദില്ലിയിലെ എഐഎംഎസ് ആശുപത്രിയില്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.












Click it and Unblock the Notifications