കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരലിന്റെ പെരുമയുമായി അക്ഷത് ഗിന്നസ് ബുക്കില്‍

  • By Lakshmi
Google Oneindia Malayalam News

Akshat with father
ലഖ്‌നൊ: മുപ്പത്തിനാലുവിരലുകളുടെ പെരുമയുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒന്നരവയസ്സുകാരന്‍ അക്ഷത് ഗിന്നസ് ബുക്കില്‍ ഇടം നേടി. ചൈനയില്‍ ജനിച്ച് 31 വിരലുകളുള്ള കുട്ടിയ്ക്കായിരുന്നു ഈ ലോകറെക്കോര്‍ഡ്. എന്നാല്‍ ഇപ്പോള്‍ അക്ഷത് ആ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.

ഒരു കുടുംബസുഹൃത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാനായില്ലെന്നും താന്‍ അത്ഭുതപ്പെട്ടുപോയെന്നുമാണ് അക്ഷതിന്റെ അമ്മ അമൃത സക്‌സേന പറയുന്നത്.

ഈ കുടുംബസുഹൃത്തും അവരുടെ ഭര്‍ത്താവും അമൃതയുടെ ഇളയ സഹോദരിയും ചേര്‍ന്നാണ് അക്ഷതിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ അധികൃതര്‍ തന്നോട് ചില രേഖകള്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷം അക്ഷതിന്റെ പേര് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്്‌സില്‍ ഇടം പിടിച്ചുവെന്നും അമൃത പറയുന്നു.

മനോജ് സക്‌സേനയുടെയും അമൃത സക്‌സേനയുടെയും മൂത്തമനകനാണ് അക്ഷത്. 14 കൈവിരലുകളും 20 കാല്‍ വിരലുകളുമടക്കം 34 വിരലുകളാണ് അക്ഷതിനുള്ളത്.

പോളിഡാക്ടിലി എന്ന അവസ്ഥയാണ് കുഞ്ഞിന് ഇത്രയധികം വിരലുകള്‍ ഉണ്ടാവാന്‍ കാരണമത്രേ. അക്ഷതിനെ സാധാരണ നിലയിലാക്കാന്‍ ദില്ലിയിലെ എഐഎംഎസ് ആശുപത്രിയില്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

English summary
When Akshat was born his parents were very happy but their happiness was cut short when they realised that their baby was suffering from a rare condition called polydactyly. The baby was born with 10 fingers on each foot and 7 fingers on each hand, a total of 34 fingers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X