വോട്ടിന് കോഴ: അമര്‍സിങിനെ ചോദ്യം ചെയ്യുന്നു

എംപിമാര്‍ക്ക് കോഴ നല്‍കാനുള്ള പണം നല്‍കിയത് അമര്‍സിങ്ങാണെന്ന് സക്‌സേന പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. അതേസമയം പണം നല്‍കാന്‍ എം. പി.മാരുടെ വീട്ടിലേക്ക് സക്‌സേനയെ കൊണ്ടുപോയ ഡ്രൈവര്‍ സഞ്ജയിനെ പോലീസ് അന്വേഷിക്കുന്നുണ്ട് . അമര്‍സിങ്ങിനെ സക്‌സേന അന്ന് വിളിച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണും പോലീസ് തിരയുന്നുണ്ട്.
2008 ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിനായി പണം നല്‍കി പ്രതിപക്ഷ എംപിമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ബിജെപി എംപിമാരായ അശോര് അര്‍ഗല്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹാവീര്‍ ബഗോഡ എന്നിവര്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി കോഴപ്പണമാണെന്ന് ആരോപിക്കുകയായിരുന്നു.
അമര്‍സിങിന്റെ സഹായിയായ സഞ്ജീവ് സക്‌സേന മുഖേനയാണ് കോഴപ്പണം കൈമാറിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സക്‌സേനയുമായുള്ള ബന്ധം അമര്‍സിങ്ങ് നിഷേധിച്ചിരുന്നു.












Click it and Unblock the Notifications