കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് കോഴ: അമര്‍സിങിനെ ചോദ്യം ചെയ്യുന്നു

  • By Nisha Bose
Google Oneindia Malayalam News

Amar Singh
ദില്ലി: വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിനെ ദില്ലി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ് സക്‌സേനയെ പോലീസ് ദില്ലി പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

എംപിമാര്‍ക്ക് കോഴ നല്‍കാനുള്ള പണം നല്‍കിയത് അമര്‍സിങ്ങാണെന്ന് സക്‌സേന പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. അതേസമയം പണം നല്‍കാന്‍ എം. പി.മാരുടെ വീട്ടിലേക്ക് സക്‌സേനയെ കൊണ്ടുപോയ ഡ്രൈവര്‍ സഞ്ജയിനെ പോലീസ് അന്വേഷിക്കുന്നുണ്ട് . അമര്‍സിങ്ങിനെ സക്‌സേന അന്ന് വിളിച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണും പോലീസ് തിരയുന്നുണ്ട്.

2008 ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുന്നതിനായി പണം നല്‍കി പ്രതിപക്ഷ എംപിമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ബിജെപി എംപിമാരായ അശോര് അര്‍ഗല്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹാവീര്‍ ബഗോഡ എന്നിവര്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി കോഴപ്പണമാണെന്ന് ആരോപിക്കുകയായിരുന്നു.

അമര്‍സിങിന്റെ സഹായിയായ സഞ്ജീവ് സക്‌സേന മുഖേനയാണ് കോഴപ്പണം കൈമാറിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സക്‌സേനയുമായുള്ള ബന്ധം അമര്‍സിങ്ങ് നിഷേധിച്ചിരുന്നു.

English summary
Rajya Sabha MP and former Samajwadi Party (SP) leader Amar Singh was Friday questioned for nearly four hours by the Delhi Police in connection with the alleged bribery of three parliamentarians during the 2008 trust vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X