കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാട്ടെ സംഘത്തിന് ചൈന കടലാസ് വിസ നല്‍കി

  • By Lakshmi
Google Oneindia Malayalam News

ഇറ്റാനഗര്‍: ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചൈന വീണ്ടും കടലാസ് വിസ നല്‍കി. അരുണാചല്‍ പ്രദേശില്‍ നിന്നും ചൈനയിലേയ്ക്ക് പോകുന്ന കരാട്ടെ സംഘത്തിനാണ് ദില്ലിയിലെ ചൈനീസ് എംബസി പ്രത്യേക കടലാസ് വിസ പിന്‍ ചെയ്ത് നല്‍കിയത്.

ഇതിനെ സംസ്ഥാന സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വിഷയം ഉന്നതതലത്തില്‍ അവതരിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കടലാസ് വിസയുമായി ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രയ്ക്കായി എത്തിയ സംഘത്തെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചു. ഇന്ത്യന്‍ ഇമിഗ്രേഷന്‍ അധികൃതരുമായുള്ള ചര്‍ച്ചയ്ക്കുശേഷം സംഘത്തിന് സാധാരണ വിസ നല്കാമെന്ന് എംബസി സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് വാക്ക് മാറ്റി.

ചൈനയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടെങ്കിലും അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ജാര്‍ബോം ഗാംലിന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിസാകാര്യത്തില്‍ ചൈന വിവേചനം കാണിക്കുന്നതിന് ന്യായീകരണമില്ല-അദ്ദേഹം പറഞ്ഞു.

കടലാസു വിസ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള അതൃപ്തി ഇന്ത്യ പലവട്ടം ചൈനീസ് അധികൃതരെ അറിയിച്ചിരുന്നു.

English summary
If India thought that its row with China over the question of issuing visas to the residents of the border state of Arunachal was happily over, it was sadly mistaken. As promised, China did issue visas to a team from the state taking part in the Asian Karate championship to be held in China,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X