അശ്ലീല എസ്എംഎസ്; റേഡിയോ ജോക്കി പിടിയില്‍
ദില്ലി: മുന്‍ അധ്യാപികയ്ക്ക് അശ്ലീല എസ്എംഎസ് അയച്ച റേഡിയോ ജോക്കി അറസ്റ്റിലായി. സൗവിക് ബാനര്‍ജി (26) ആണ് അറസ്റ്റിലായത്. ഒരു പ്രമുഖ റേഡിയോ സ്റ്റേഷനില്‍ റേഡിയൊ ജോക്കിയായി ജോലി നോക്കി വരികയായിരുന്നു ഇയാള്‍.
2009 ല്‍ സൗവിക് പഠിച്ച ബ്രോഡ്കാസ്റ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ 38 കാരിയായ അധ്യാപികയ്ക്കാണ് ഒന്നര വര്‍ഷമായി ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നത്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയായിരുന്ന സമയത്ത് സൗവിക്കിന് അധ്യാപികയോട് പ്രണയം തോന്നിയിരുന്നു. എന്നാല്‍ ഇതു മനസ്സിലാക്കാതെ അധ്യാപിക സൗവിക്കിന് തന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു.
പിന്നീട് അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെ അധ്യാപിക സൗവിക്കിന് താക്കീതു നല്‍കി. എന്നാല്‍ ഇതു മുഖവിലയ്‌ക്കെടുക്കാതെ ഇയാള്‍ വീണ്ടും എസ്എംഎസ് അയക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഒരു ദിവസം 200 അശ്ലീല എസ്എംഎസുകള്‍ വരെ തനിക്കു ലഭിക്കാറുണ്ടായിരുന്നുവെന്ന് അധ്യാപിക വെളിപ്പെടുത്തി.












Click it and Unblock the Notifications