സഞ്ജയ് ദത്തിന് വിദേശത്തു പോകാം: സുപ്രീംകോടതി

തിരിച്ചെത്തി ഒരാഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ പി സദാശിശിവം, ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
ഷൂട്ടിങ്ങിനായി അടുത്ത ജൂണ്‍ 2012 വരെ വിദേശത്തു പോകാന്‍ അനുവദിക്കണമെന്ന് സഞ്ജയ് നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അനധികൃതമായി ആയുധം കൈവശം വച്ചതിന് പ്രത്യേക ടാഡ കോടതി ദത്തിന് ആറു വര്‍ഷത്തെ തടവു ശിക്ഷ നല്‍കിയിരുന്നു. 2007ല്‍ ജാമ്യം കിട്ടി. അപ്പോള്‍ മുതല്‍ ഷൂട്ടിങ് വര്‍ക്കുകള്‍ തീര്‍ക്കാനായി വിദേശത്തു പോകാന്‍ അനുമതി തേടുകയായിരുന്നു സഞ്ജയ് ദത്ത്.












Click it and Unblock the Notifications